മിനറല്‍ വാട്ടറിനോട് മത്സരിച്ചു തോറ്റു പിന്‍വാങ്ങുകയാണ് ക്ഷീര കര്‍ഷകരുടെ ശുദ്ധ മായ പാല്‍ . പത്തു വര്‍ഷം മുന്‍പുള്ള ഇന്നത്തെ വിലയും താരതമ്യം ചെയ്യുമ്പോള്‍ തുച്ഛമായ വര്‍ദ്ധനവ് മാത്രമാണ് സംഭവിച്ചിട്ടുള്ളത് എന്ന് കാണാം എന്നാല്‍ പശുവിനെ പോറ്റിവളര്‍ത്തുവാനുള്ള ചിലവോ , നോക്കുകൂലി പോലും അവകാശമായിമാറിയ ഇക്കാലത്ത് ക്ഷീരകര്‍ഷകന്‍റെ ജീവിതം വെറും കാലിചാക്കു മാത്രമാണ് ,സമൂഹത്തെ തീറ്റി പ്പോറ്റുന്ന കര്‍ഷകന്‍ ഇന്ന് നാലാംകിടക്കാരനായി ദരിദ്രനായി മാറുന്നു .
കേരളം കണികണ്ടു ഉണരുന്ന നന്മയായ പാല്‍ പോലും ( Toned milk ) യാഥാര്‍ത്യമല്ല . കേരളത്തിലെ ദരിദ്രരായ ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലില്‍ നിന്നും കൊഴുപ്പ് എടുത്തു ആ ചണ്ടി വെള്ളത്തില്‍ ( ചണ്ടി വെള്ളം _ സീതി ഹാജി യുടെ പ്രശ്സത പ്രയോഗം ) സ്വിസര്‍ലന്‍ററ്റില്‍ നിന്നുള്ള പാല്‍പൊടി കലക്കിയാണ് നല്‍കുന്നത് .
ഉരപ്പുരയും ചക്കിയുമുള്ള * സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഇന്‍ക്രിമെന്‍റ് റ്റിന്‍റെ ഒരു ശതമാനം പോലും , പാലിന്‍റെ വില വര്‍ദ്ധനവില്‍ ക്ഷീരകര്‍ഷകനു അനുവദനീയമല്ല. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ജലം വിറ്റു ലാഭം കൊയ്യുമ്പോള്‍ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ പാല്‍ നല്‍കി ദരിദ്ര നാരായണ ന്‍മാരായി മാറികൊണ്ടിരിക്കുന്നു . ഇവിടെ ഭാരതം മരിക്കുന്നു , ഇന്ത്യ ജനിക്കുന്നു ...
* പത്തായം പെറും , ചക്കി കുത്തും , അമ്മ വയ്കും , ഞാന്‍ ഉണ്ണും
No comments:
Post a Comment