Powered By Blogger

Sunday 15 May 2011

പൊതുജനം കഴുതയാണോ ???


        ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വദേശിപ്രസ്ഥാനം ആരംഭിച്ച ഭാരതത്തില്‍ , അമേരിക്ക അവരുടെ രാജ്യത്ത് തുടങ്ങാന്‍ ചിന്തിക്കുക  പോലും  ചെയ്യാത്ത  കമ്പനി ,അന്നത്തെ ഭരണകര്‍ത്താക്കളുടെ  ഒത്താശയോടെ ഇന്ത്യയില്‍ തുടങ്ങി . ഇങ്ങനെ ഇന്ത്യന്‍ ജനതയെ  ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിനാശത്തിന്‍റെ      പടുകുഴിയിലേക്ക്  തള്ളിവിട്ട   ഭോപ്പാല്‍  ദുരന്തം സംഭവിച്ച ഉടന്‍ അമേരിക്കയിലേക്ക്‌ പോകാന്‍ ഉള്ള എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുത്ത ദേശസ്നേഹികളായിരുന്നു  അന്നത്തെ ഭരണകര്‍ത്താക്കള്‍ .ജീവിതഭാരം  കൊണ്ട് ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞും അറിഞ്ഞതായി നടിക്കാതെയും    ലോകവിജ്ഞാന കുറവ് കൊണ്ടും നിഷ്കളങ്കരായ  ജനതയുടെ അറിവില്ലായ്മ ,ഇതൊക്കെ സംഭവിച്ചു കഴിഞ്ഞിട്ടും സ്വയം കഴുതകള്‍ ആണെന്ന് തെളിയിക്കുന്നതിനായി  കോണ്‍ഗ്രസ്സ്  അധികാരത്തില്‍  വന്നു 
ഭോപ്പാല്‍ ദുരന്തം സൃഷ്ടിച്ച കമ്പനി വളരെ സുരക്ഷിതമായി അവരുടെ സമ്പത്ത് അമേരിക്കയിലേക്ക്‌ കടത്തിയിട്ടും സില്‍വര്‍ ജൂബിലി  ആഘോഷിച്ച  ദുരന്തത്തിനു മതിയായ  നഷ്ടപരിഹാരം വാങ്ങി  കൊടുക്കാന്‍ വിദേശീയരോട് മാത്രം കൂറുള്ള ജനാധിപത്യ  ഭരണവര്‍ഗ്ഗമായി  മാറി കൊണ്ടിരിക്കുന്നു ഇന്ത്യന്‍ ഭരണവര്‍ഗ്ഗം.ഒപ്പം തന്നെ    ഭോപ്പാല്‍ ദുരന്തം സൃഷ്ടിച്ച കമ്പനിയ്ക്ക്  ഏറ്റവും കുറഞ്ഞ ശിക്ഷ  മാത്രം നല്കാന്‍ ശ്രമിക്കുന്ന നീതിന്യായവ്യവസ്ഥയും 
 .ഭോപ്പാല്‍ ദുരന്തത്തിലൂടെ  ഇന്ത്യന്‍ ജനതയെ സ്നേഹിച്ച അന്നത്തെ  ഭരണകുടത്തിന്‍റെ മറ്റൊരു   മുഖമാണ്  എന്‍റ്റോസള്‍ഫാനെ  സ്നേഹിക്കുന്ന ഇന്നത്തെ   ഭരണവര്‍ഗ്ഗം. ഇവര്‍ എന്‍റ്റോസള്‍ഫാന്‍ ഇന്ത്യന്‍ ജനതയ്ക്ക്  തന്നു സ്വന്തം  സാമ്പത്തിക ഭദ്രത  സുരക്ഷിതമാകുന്നതില്‍  മാത്രമാണ്  രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത് .  ഇവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നക്കാലത്തെ     സാമ്പത്തികസ്ഥിതിയും  ഇപ്പോഴത്തെ  സ്വത്തും  പരിശോധിച്ചാല്‍ ഇവരുടെ  ഗാന്ധിസം എവിടെയാണെന്ന്  മനസ്സിലാക്കാന്‍ ഒരു പഠനറിപ്പോര്‍ട്ടും  സിബിഐ  എന്‍ക്വയെറിയും  ആവശ്യമില്ല ,അല്പം ബോധം മാത്രം മതി ....    

No comments:

Post a Comment