Powered By Blogger

Tuesday 20 March 2012

ഞാനും എന്റെ വീടും

                                 ഞാന്‍ വീടുപണി തുടങ്ങണം എന്നു വിചാരിച്ചുകൊണ്ടിരിക്കുന്നു  ഇനിയും വിചാരിച്ചുകൊണ്ടിരുന്നാല്‍  അത് വിചാരമായി മാറുമെന്നതിനാല്‍ വീടുപണി തുടങ്ങുക തന്നെ . ,പിന്നെ ഈ വിചാരത്തില്‍ നിന്നു തന്നെ തുടങ്ങാം ..  വീടുപണി ഈ വിചാരം തുടങ്ങിയിട്ട് കാലം കുറെ ആയി ,  വാങ്ങിയ സ്ഥലത്തെയ്ക്ക് ലോറി കടക്കുവാന്‍ തക്ക സ്ഥലമില്ലാത്തതു  കൊണ്ടാണ് വിചാരം അങ്ങു പാതിവഴിയില്‍ നിന്ന് പോയത് .  ആ വഴി പൊതുമരാമത്ത്  വകുപ്പിന്റെതാണ് ,അത് കൊണ്ടാണ് വാഴവെച്ചും തെങ്ങുവെച്ചും  പലരും സ്വന്തമാകിയത് , എങ്കിലും കേരളമല്ലേ , അയല്‍വാസി  പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം   സെന്‍റിന് മൂന്നരലക്ഷത്തിനു തരാമെന്ന് പറഞ്ഞുട്ടോ ..  38കുടുംബങ്ങള്‍ക്കായ്  അവരുടെ ഔദാര്യം . പക്ഷെ പണിപാളിപോയി  .  അളന്നപ്പോള്‍ ലോറി കടക്കുവാനുള്ള   സ്ഥലം  വരെ കയ്യേറിയിരിക്കുകയായിരുന്നു  ( ചോറിന്‍റെ സ്ഥാനം മുരിഞ്ഞപ്പേരി കയ്യേറിയത്  പോലെ ) അങ്ങനെ പൊതുമരാമത്ത് വകുപ്പിന്റെ വഴി ഉപയോഗിക്കാം , ആരും തടയില്ല എന്നാണ് വില്ലേജ്ഓഫീസര്‍  പറഞ്ഞത് . അതുകൊണ്ട്  നിന്നടത്ത്  നിന്നും യാത്ര തുടങ്ങാം .
                      ഞാന്‍ വീടുപണിയെക്കുറിച്ച്  വിചാരത്തില്‍ ഏര്‍പ്പെടുമ്പോള്‍ ,വളരെ ശക്തവും ഉദാത്തവുമായ  ആശയങ്ങളാണ്  എന്റെ  മനസ്സില്‍ ഉടലെടുക്കുന്നത് , ഒരു പക്ഷെ ഈ ലോകത്തിനു തന്നെ മാതൃക  ആയേക്കാവുന്ന ആശയങ്ങള്‍ . എന്നാല്‍ കുടുംബത്തില്‍ നടക്കുന്ന സംവാദത്തില്‍ ,ഇത് വെറും ഉട്ടോപ്യന്‍  ചിന്താഗതികളാണെന്നും നാം ജീവിക്കുന്നത് വെള്ളരിക്കാപട്ടണത്തില്‍  അല്ലെന്നുമുള്ള വാമഭാഗത്തിന്‍റെ  വാദമുഖങ്ങളെ  പ്രതിപക്ഷബഹുമാനത്തോടെ   പലപ്പോഴും അംഗീകരിച്ചു  കൊടുക്കേണ്ടിവരുന്നു ( ശകതമായ   പ്രതിപക്ഷമാണല്ലോ  നല്ലൊരു ഭരണമുന്നണിയുടെ   വിജയം ...???!!!) എന്നിട്ടും  സംവാദങ്ങളും കൂടിയാലോചനകളും വാക്ഔട്ടുകളും ഉപരോധവും   ഒന്നും അവസാനിക്കുന്നില്ല , അവ  അനുസ്യുതം  തുടര്‍ന്നുകൊണ്ടിരിക്കുന്നു ... 
                        എന്റെ       വീടുപണിയെക്കുറിച്ചുള്ള  സ്വപ്നങ്ങളില്‍ ഇപ്പോള്‍ വില്ലനായി കടന്നു വരുന്നത് പണമാണ് . ആ വില്ലനുമായി ഒരു അടിപിടി രംഗങ്ങള്‍ ഉണ്ടാക്കി ധീരോദാത്തനായ   ഒരു നായകനാവാന്‍  ഒന്നും ഉദേശിക്കുന്നില്ല .വില്ലനെ കാണുമ്പോള്‍ തന്ത്രപരമായി  നേരിടാവുന്ന ഒരു  ക്ലൈമാക്സ്‌ മാത്രമേ ഞാന്‍ മനസ്സില്‍ കാണുന്നുള്ളൂ ,തടിയാണല്ലോ പ്രധാനം , പിന്നെ  ബാങ്ക് , ലോണ്‍ , എന്നു പറയാവുന്ന സംഭവങ്ങള്‍ ഒക്കെ ഉണ്ടല്ലോ ?
                           വീടു പണിയെക്കുറിച്ചുള്ള എന്റെ ഉദാത്തമായ  സങ്കല്‍പ്പങ്ങളും  ചിന്താഗതികളും  നിങ്ങളുമായി പങ്കുവെക്കാം നമ്മുക്ക് ചര്‍ച്ച ചെയ്യാം സംവാദത്തില്‍  ഏര്‍പ്പെടാം നിങ്ങളുടെ കൂടി അഭിപ്രായങ്ങളും പഠനങ്ങളും  പ്രതീക്ഷിക്കുന്നു ,എന്തായാലും നമുക്ക് വില്ലനെ ഒന്നു ഒതുക്കി നല്ല ഒരു കൂര  (വീടെ )പണിയണമല്ലോ ?  ഇത് വിവരസാങ്കേതികവിദ്യയുടെയും ബ്ലോഗുകളുടെയും സാധ്യത അനേഷിക്കുന്നതിനാണ്  ,  അല്ലെങ്കില്‍ പ്രയോജനപ്പെടുത്തുന്നതിനാണ് .
                  എന്റെ വീടിനെക്കുറിച്ച്  , വീടുപണിയെക്കുറിച്ചും  ഒരു ഏകദേശ ധാരണ (എനിക്കും ധാരണയെ ഉള്ളൂ ) ഞാന്‍ നല്‍കാം . കാറ്റും വെളിച്ചവും വിരുന്നു വരുന്ന വീട് അതാണ്  എന്റെ സ്വപ്നം , ഭാര്യയുടെയും  ( വൈദ്യുതിവകുപ്പ് അങ്ങനെ നമ്മളെ  വിഴുങ്ങാന്‍ നോക്കേണ്ട , അല്ലാതെ തന്നെ   വൈദ്യുതിചാര്‍ജ്  ആയികൊള്ളും)
                 35സെന്‍റ് സ്ഥലത്ത്  ( മണല്‍ പ്രദേശം )1500സ്ക്വയര്‍ ഫീറ്റിന്  അടുത്തുള  ഇരുനിലവീടാണ് പണിയുവാന്‍ ഉദ്ദേശിക്കുന്നത്  .മണല്‍പ്രദേശമാണ്  14  ലക്ഷമാണ്ഏറ്റവും കൂടിയ ബജറ്റ്.പുറം മതിലും വീടുപാര്‍ക്കലും അടക്കം ...
                                     കരിങ്കല്ല്  കൊണ്ടാണ്  തറ  പണിയുവാന്‍ ഉദ്ദേശിക്കുന്നത്  തറയ്ക്ക് വാരം കോരുമ്പോള്‍
തെങ്ങിന്റെ  ഓല ഇട്ടു കത്തിയ്ക്കുന്നതും  കുമ്മായം ഇടുന്നതും ചിതലിന്‍റെ ശല്യത്തില്‍  നിന്നും രക്ഷനേടാന്‍ സഹായിക്കും  എന്നു വായിച്ചു  , ഒപ്പം തന്നെ  തറ കെട്ടുമ്പോള്‍   വാരം കോരിയതിനു ശേഷം ( കല്ല്‌ വെയ്ക്കുന്നതിന്   മുന്‍പ് ) പ്ലാസ്റ്റിക്ക്  ഷീറ്റ് വെച്ച് അതിനു മുകളില്‍ കല്ല്‌ വെച്ച് കൊണ്ട് പണിയുകയാണെങ്കില്‍ മരങ്ങളുടെയും മറ്റും വേരുകള്‍ വിള്ളലുകള്‍ രൂപാന്തരപ്പെടുന്നത് ഒഴിവാക്കാം  , നിങ്ങളുടെ കൂടി വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു . ചിരട്ടവച്ചുള്ള  നിര്‍മ്മാണ രീതിയെ ക്കുറിച്ചും കേട്ടു നിങ്ങള്‍ ഒക്കെ മനസ്സ് വെച്ച് സംശയങ്ങള്‍ തീര്‍ത്തു തരണം ചുമര്‍ കെട്ടിപ്പൊക്കുന്നത്   വെട്ടുകല്ലു മതിയോ അതോ ചുട്ടഇഷ്ട്ടിക  വേണോ , അതോ ഇന്റര്‍ലോക്ക് , ഹോളോബ്രിക്സ്  എന്നെല്ലാം ഇപ്പോഴും കടുത്ത ചിന്തകളിലേക്ക് എത്തിയ്ക്കുന്നു . ഇവിടെ നിങ്ങളുടെ സഹായരേഖ ( helpline ) വളരെയധികം  പ്രയോജനപ്പെടും.
                                                 ജനലും വാതിലും കട്ടിളപ്പടികളും എല്ലാം മരം മതി എന്നാണ് എന്റെ അഭിപ്രായം , ഇവിടെ വില്ലന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു .ഒപ്പം വാമഭാഗത്തിന്റെ പ്രതിഷേധവും  ഉയരുന്നു . "വാര്‍ക്കയായും , സ് റ്റീലായും  ഇരുമ്പായും   ഒക്കെ കട്ടിളപ്പടികളും ഫ്രെയിം ഒക്കെ കിട്ടുമ്പോള്‍ ആണോ ചേട്ടാ ... ആശാരിയ്ക്ക്   പണം ഉണ്ടാക്കികൊടുക്കാന്‍ പോകുന്നത്  ? ആ നേരം എനിക്ക് ഒരു മാല രണ്ടു വള........." വേണ്ട ,ഇനി വര്‍ത്തമാനം വേണ്ട , എന്തായാലും ഈ സമരത്തെ ശകതമായി   നേരിടണം
,അടിച്ചമര്‍ത്തണം
         മുല്ലപ്പെരിയാറിനെക്കുറിച്ചും  അതു പണിയാന്‍ ഉപയോഗിച്ച സുര്‍ക്കി മിശ്രിതത്തെക്കുറിച്ച്  കേട്ടതു മുതലും ,പിന്നെ ജയലളിതയുടെ നട്ടെല്ല് നിര്‍മ്മിച്ചിട്ടുള്ളത്  സുര്‍ക്കി മിശ്രിതം കൊണ്ടാണോ ,അതോ മുല്ലപ്പെരിയാര്‍ മാത്രമേ  സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ളൂ എന്നൊക്കെയുള്ള  വാദമുഖങ്ങള്‍ നിലനില്‍ക്കുമ്പോഴും   , ഞാനും ആ സുര്‍ക്കിയെ പ്രണയിച്ചു തുടങ്ങിയിരുന്നു . .... എല്ലാ എതിര്‍പ്പുകളെയും സമരസപ്പെടുത്തി  എന്റെ വീട്ടിലേയ്ക്ക് അങ്ങു കൊണ്ടുവന്നാല്ലോ ? എന്താണ് വഴി ? തൊട്ടാല്‍ പൊള്ളുന്ന സിമെന്റ് വിലയെ മൊഴിചൊല്ലി  ,സുര്‍ക്കിയെ  സ്നേഹിച്ചു വശത്താക്കി എങ്ങിനെ വീട്ടില്‍ ഇഴുകി ചേര്‍ക്കാം ..... ? ഇവിടെ നിങ്ങളുടെ സഹായവും പിന്തുണയും എനിക്കാത്യാവശ്യമാണ് ഇങ്ങനെ ഒക്കെയല്ലേ മാഷെ ഒന്നു സഹായിക്കുക ..... ( തുടരും ,  സുര്‍ക്കിയോടുള്ള പ്രണയത്തിന്റെ  ആവേശവുമായി )
ഇതോടെപ്പം എന്റെ വീടിന്റെ പ്ലാനും ചേര്‍ക്കുന്നു , ചര്‍ച്ച ചെയ്തു കുറവുകള്‍ പറഞ്ഞു തരണം , ഒപ്പം ഉപദേശങ്ങളും 

Thursday 19 May 2011

അധികാര കസേര ഏതായിരിക്കും കുഞ്ഞാലികുട്ടിക്ക്?

യു .ഡി .എഫ് . മന്ത്രിസഭയില്‍  കുഞ്ഞാലിക്കുട്ടിയും  സത്യപ്രതിജ്ഞ  ചെയ്തു .  മാന്യനായ  അദേഹത്തിന്  ഏതു വകുപ്പായിരിക്കും  ലഭിക്കുക ?      നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം 

മിനറല്‍ വാട്ടറിനോട്‌ മത്സരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ !!!




       മിനറല്‍  വാട്ടറിനോട്‌ മത്സരിച്ചു  തോറ്റു പിന്‍വാങ്ങുകയാണ് ക്ഷീര കര്‍ഷകരുടെ ശുദ്ധ മായ  പാല്‍ . പത്തു  വര്‍ഷം മുന്‍പുള്ള  ഇന്നത്തെ വിലയും താരതമ്യം ചെയ്യുമ്പോള്‍  തുച്ഛമായ  വര്‍ദ്ധനവ് മാത്രമാണ്  സംഭവിച്ചിട്ടുള്ളത് എന്ന് കാണാം എന്നാല്‍ പശുവിനെ പോറ്റിവളര്‍ത്തുവാനുള്ള  ചിലവോ  , നോക്കുകൂലി  പോലും  അവകാശമായിമാറിയ ഇക്കാലത്ത്‌ ക്ഷീരകര്‍ഷകന്‍റെ ജീവിതം വെറും കാലിചാക്കു   മാത്രമാണ് ,സമൂഹത്തെ തീറ്റി പ്പോറ്റുന്ന  കര്‍ഷകന്‍  ഇന്ന് നാലാംകിടക്കാരനായി   ദരിദ്രനായി മാറുന്നു .  
കേരളം  കണികണ്ടു ഉണരുന്ന  നന്മയായ   പാല്‍ പോലും ( Toned milk ) യാഥാര്‍ത്യമല്ല .  കേരളത്തിലെ  ദരിദ്രരായ ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന  പാലില്‍ നിന്നും  കൊഴുപ്പ്  എടുത്തു  ആ ചണ്ടി വെള്ളത്തില്‍   ( ചണ്ടി  വെള്ളം _  സീതി  ഹാജി  യുടെ പ്രശ്സത പ്രയോഗം )   സ്വിസര്‍ലന്‍ററ്റില്‍  നിന്നുള്ള  പാല്‍പൊടി  കലക്കിയാണ് നല്‍കുന്നത് . 
ഉരപ്പുരയും ചക്കിയുമുള്ള  * സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍റെ     ഇന്‍ക്രിമെന്‍റ് റ്റിന്‍റെ    ഒരു ശതമാനം പോലും  , പാലിന്‍റെ വില വര്‍ദ്ധനവില്‍ ക്ഷീരകര്‍ഷകനു  അനുവദനീയമല്ല.  മള്‍ട്ടി  നാഷണല്‍  കമ്പനികള്‍    ജലം വിറ്റു ലാഭം  കൊയ്യുമ്പോള്‍  കേരളത്തിലെ  ക്ഷീര കര്‍ഷകര്‍  പാല്‍ നല്‍കി  ദരിദ്ര നാരായണ ന്‍മാരായി മാറികൊണ്ടിരിക്കുന്നു . ഇവിടെ ഭാരതം  മരിക്കുന്നു , ഇന്ത്യ  ജനിക്കുന്നു ...

 * പത്തായം  പെറും , ചക്കി കുത്തും , അമ്മ വയ്കും , ഞാന്‍ ഉണ്ണും 

Sunday 15 May 2011

പൊതുജനം കഴുതയാണോ ???


        ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വദേശിപ്രസ്ഥാനം ആരംഭിച്ച ഭാരതത്തില്‍ , അമേരിക്ക അവരുടെ രാജ്യത്ത് തുടങ്ങാന്‍ ചിന്തിക്കുക  പോലും  ചെയ്യാത്ത  കമ്പനി ,അന്നത്തെ ഭരണകര്‍ത്താക്കളുടെ  ഒത്താശയോടെ ഇന്ത്യയില്‍ തുടങ്ങി . ഇങ്ങനെ ഇന്ത്യന്‍ ജനതയെ  ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിനാശത്തിന്‍റെ      പടുകുഴിയിലേക്ക്  തള്ളിവിട്ട   ഭോപ്പാല്‍  ദുരന്തം സംഭവിച്ച ഉടന്‍ അമേരിക്കയിലേക്ക്‌ പോകാന്‍ ഉള്ള എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുത്ത ദേശസ്നേഹികളായിരുന്നു  അന്നത്തെ ഭരണകര്‍ത്താക്കള്‍ .ജീവിതഭാരം  കൊണ്ട് ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞും അറിഞ്ഞതായി നടിക്കാതെയും    ലോകവിജ്ഞാന കുറവ് കൊണ്ടും നിഷ്കളങ്കരായ  ജനതയുടെ അറിവില്ലായ്മ ,ഇതൊക്കെ സംഭവിച്ചു കഴിഞ്ഞിട്ടും സ്വയം കഴുതകള്‍ ആണെന്ന് തെളിയിക്കുന്നതിനായി  കോണ്‍ഗ്രസ്സ്  അധികാരത്തില്‍  വന്നു 
ഭോപ്പാല്‍ ദുരന്തം സൃഷ്ടിച്ച കമ്പനി വളരെ സുരക്ഷിതമായി അവരുടെ സമ്പത്ത് അമേരിക്കയിലേക്ക്‌ കടത്തിയിട്ടും സില്‍വര്‍ ജൂബിലി  ആഘോഷിച്ച  ദുരന്തത്തിനു മതിയായ  നഷ്ടപരിഹാരം വാങ്ങി  കൊടുക്കാന്‍ വിദേശീയരോട് മാത്രം കൂറുള്ള ജനാധിപത്യ  ഭരണവര്‍ഗ്ഗമായി  മാറി കൊണ്ടിരിക്കുന്നു ഇന്ത്യന്‍ ഭരണവര്‍ഗ്ഗം.ഒപ്പം തന്നെ    ഭോപ്പാല്‍ ദുരന്തം സൃഷ്ടിച്ച കമ്പനിയ്ക്ക്  ഏറ്റവും കുറഞ്ഞ ശിക്ഷ  മാത്രം നല്കാന്‍ ശ്രമിക്കുന്ന നീതിന്യായവ്യവസ്ഥയും 
 .ഭോപ്പാല്‍ ദുരന്തത്തിലൂടെ  ഇന്ത്യന്‍ ജനതയെ സ്നേഹിച്ച അന്നത്തെ  ഭരണകുടത്തിന്‍റെ മറ്റൊരു   മുഖമാണ്  എന്‍റ്റോസള്‍ഫാനെ  സ്നേഹിക്കുന്ന ഇന്നത്തെ   ഭരണവര്‍ഗ്ഗം. ഇവര്‍ എന്‍റ്റോസള്‍ഫാന്‍ ഇന്ത്യന്‍ ജനതയ്ക്ക്  തന്നു സ്വന്തം  സാമ്പത്തിക ഭദ്രത  സുരക്ഷിതമാകുന്നതില്‍  മാത്രമാണ്  രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത് .  ഇവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നക്കാലത്തെ     സാമ്പത്തികസ്ഥിതിയും  ഇപ്പോഴത്തെ  സ്വത്തും  പരിശോധിച്ചാല്‍ ഇവരുടെ  ഗാന്ധിസം എവിടെയാണെന്ന്  മനസ്സിലാക്കാന്‍ ഒരു പഠനറിപ്പോര്‍ട്ടും  സിബിഐ  എന്‍ക്വയെറിയും  ആവശ്യമില്ല ,അല്പം ബോധം മാത്രം മതി ....    

.ഇതാ വരുന്നു , സമത്വം , സാഹോദര്യം , സ്വാതന്ത്ര്യം


ദാരിദ്ര സംസ്ഥാനമായ  കേരളത്തിന്‍റെ  ദാരിദ്രം  തുടച്ചു  മാറ്റുവാന്‍ , സ്വര്‍ഗ്ഗരാജ്യം  സൃഷ്ടിക്കുവാന്‍ , അഴിമതിയില്‍ മുങ്ങികുളിച്ച്  ഐക്യ ജനാധിപത്യ  മുന്നണി  അധികാരത്തില്‍ വരുന്നു . ഭരണത്തിനു  കുടപിടിക്കാന്‍  പെണ്‍വാണിഭക്കാരും   .ഇതാ വരുന്നു , സമത്വം , സാഹോദര്യം , സ്വാതന്ത്ര്യം  ( ആര്‍ക്കെല്ലാം  എന്നു കണ്ടേ അറിയണം എന്നു മാത്രം !!!)