Powered By Blogger

Thursday, 19 May 2011

അധികാര കസേര ഏതായിരിക്കും കുഞ്ഞാലികുട്ടിക്ക്?

യു .ഡി .എഫ് . മന്ത്രിസഭയില്‍  കുഞ്ഞാലിക്കുട്ടിയും  സത്യപ്രതിജ്ഞ  ചെയ്തു .  മാന്യനായ  അദേഹത്തിന്  ഏതു വകുപ്പായിരിക്കും  ലഭിക്കുക ?      നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം 

മിനറല്‍ വാട്ടറിനോട്‌ മത്സരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ !!!




       മിനറല്‍  വാട്ടറിനോട്‌ മത്സരിച്ചു  തോറ്റു പിന്‍വാങ്ങുകയാണ് ക്ഷീര കര്‍ഷകരുടെ ശുദ്ധ മായ  പാല്‍ . പത്തു  വര്‍ഷം മുന്‍പുള്ള  ഇന്നത്തെ വിലയും താരതമ്യം ചെയ്യുമ്പോള്‍  തുച്ഛമായ  വര്‍ദ്ധനവ് മാത്രമാണ്  സംഭവിച്ചിട്ടുള്ളത് എന്ന് കാണാം എന്നാല്‍ പശുവിനെ പോറ്റിവളര്‍ത്തുവാനുള്ള  ചിലവോ  , നോക്കുകൂലി  പോലും  അവകാശമായിമാറിയ ഇക്കാലത്ത്‌ ക്ഷീരകര്‍ഷകന്‍റെ ജീവിതം വെറും കാലിചാക്കു   മാത്രമാണ് ,സമൂഹത്തെ തീറ്റി പ്പോറ്റുന്ന  കര്‍ഷകന്‍  ഇന്ന് നാലാംകിടക്കാരനായി   ദരിദ്രനായി മാറുന്നു .  
കേരളം  കണികണ്ടു ഉണരുന്ന  നന്മയായ   പാല്‍ പോലും ( Toned milk ) യാഥാര്‍ത്യമല്ല .  കേരളത്തിലെ  ദരിദ്രരായ ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന  പാലില്‍ നിന്നും  കൊഴുപ്പ്  എടുത്തു  ആ ചണ്ടി വെള്ളത്തില്‍   ( ചണ്ടി  വെള്ളം _  സീതി  ഹാജി  യുടെ പ്രശ്സത പ്രയോഗം )   സ്വിസര്‍ലന്‍ററ്റില്‍  നിന്നുള്ള  പാല്‍പൊടി  കലക്കിയാണ് നല്‍കുന്നത് . 
ഉരപ്പുരയും ചക്കിയുമുള്ള  * സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍റെ     ഇന്‍ക്രിമെന്‍റ് റ്റിന്‍റെ    ഒരു ശതമാനം പോലും  , പാലിന്‍റെ വില വര്‍ദ്ധനവില്‍ ക്ഷീരകര്‍ഷകനു  അനുവദനീയമല്ല.  മള്‍ട്ടി  നാഷണല്‍  കമ്പനികള്‍    ജലം വിറ്റു ലാഭം  കൊയ്യുമ്പോള്‍  കേരളത്തിലെ  ക്ഷീര കര്‍ഷകര്‍  പാല്‍ നല്‍കി  ദരിദ്ര നാരായണ ന്‍മാരായി മാറികൊണ്ടിരിക്കുന്നു . ഇവിടെ ഭാരതം  മരിക്കുന്നു , ഇന്ത്യ  ജനിക്കുന്നു ...

 * പത്തായം  പെറും , ചക്കി കുത്തും , അമ്മ വയ്കും , ഞാന്‍ ഉണ്ണും 

Sunday, 15 May 2011

പൊതുജനം കഴുതയാണോ ???


        ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വദേശിപ്രസ്ഥാനം ആരംഭിച്ച ഭാരതത്തില്‍ , അമേരിക്ക അവരുടെ രാജ്യത്ത് തുടങ്ങാന്‍ ചിന്തിക്കുക  പോലും  ചെയ്യാത്ത  കമ്പനി ,അന്നത്തെ ഭരണകര്‍ത്താക്കളുടെ  ഒത്താശയോടെ ഇന്ത്യയില്‍ തുടങ്ങി . ഇങ്ങനെ ഇന്ത്യന്‍ ജനതയെ  ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിനാശത്തിന്‍റെ      പടുകുഴിയിലേക്ക്  തള്ളിവിട്ട   ഭോപ്പാല്‍  ദുരന്തം സംഭവിച്ച ഉടന്‍ അമേരിക്കയിലേക്ക്‌ പോകാന്‍ ഉള്ള എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുത്ത ദേശസ്നേഹികളായിരുന്നു  അന്നത്തെ ഭരണകര്‍ത്താക്കള്‍ .ജീവിതഭാരം  കൊണ്ട് ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞും അറിഞ്ഞതായി നടിക്കാതെയും    ലോകവിജ്ഞാന കുറവ് കൊണ്ടും നിഷ്കളങ്കരായ  ജനതയുടെ അറിവില്ലായ്മ ,ഇതൊക്കെ സംഭവിച്ചു കഴിഞ്ഞിട്ടും സ്വയം കഴുതകള്‍ ആണെന്ന് തെളിയിക്കുന്നതിനായി  കോണ്‍ഗ്രസ്സ്  അധികാരത്തില്‍  വന്നു 
ഭോപ്പാല്‍ ദുരന്തം സൃഷ്ടിച്ച കമ്പനി വളരെ സുരക്ഷിതമായി അവരുടെ സമ്പത്ത് അമേരിക്കയിലേക്ക്‌ കടത്തിയിട്ടും സില്‍വര്‍ ജൂബിലി  ആഘോഷിച്ച  ദുരന്തത്തിനു മതിയായ  നഷ്ടപരിഹാരം വാങ്ങി  കൊടുക്കാന്‍ വിദേശീയരോട് മാത്രം കൂറുള്ള ജനാധിപത്യ  ഭരണവര്‍ഗ്ഗമായി  മാറി കൊണ്ടിരിക്കുന്നു ഇന്ത്യന്‍ ഭരണവര്‍ഗ്ഗം.ഒപ്പം തന്നെ    ഭോപ്പാല്‍ ദുരന്തം സൃഷ്ടിച്ച കമ്പനിയ്ക്ക്  ഏറ്റവും കുറഞ്ഞ ശിക്ഷ  മാത്രം നല്കാന്‍ ശ്രമിക്കുന്ന നീതിന്യായവ്യവസ്ഥയും 
 .ഭോപ്പാല്‍ ദുരന്തത്തിലൂടെ  ഇന്ത്യന്‍ ജനതയെ സ്നേഹിച്ച അന്നത്തെ  ഭരണകുടത്തിന്‍റെ മറ്റൊരു   മുഖമാണ്  എന്‍റ്റോസള്‍ഫാനെ  സ്നേഹിക്കുന്ന ഇന്നത്തെ   ഭരണവര്‍ഗ്ഗം. ഇവര്‍ എന്‍റ്റോസള്‍ഫാന്‍ ഇന്ത്യന്‍ ജനതയ്ക്ക്  തന്നു സ്വന്തം  സാമ്പത്തിക ഭദ്രത  സുരക്ഷിതമാകുന്നതില്‍  മാത്രമാണ്  രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത് .  ഇവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നക്കാലത്തെ     സാമ്പത്തികസ്ഥിതിയും  ഇപ്പോഴത്തെ  സ്വത്തും  പരിശോധിച്ചാല്‍ ഇവരുടെ  ഗാന്ധിസം എവിടെയാണെന്ന്  മനസ്സിലാക്കാന്‍ ഒരു പഠനറിപ്പോര്‍ട്ടും  സിബിഐ  എന്‍ക്വയെറിയും  ആവശ്യമില്ല ,അല്പം ബോധം മാത്രം മതി ....    

.ഇതാ വരുന്നു , സമത്വം , സാഹോദര്യം , സ്വാതന്ത്ര്യം


ദാരിദ്ര സംസ്ഥാനമായ  കേരളത്തിന്‍റെ  ദാരിദ്രം  തുടച്ചു  മാറ്റുവാന്‍ , സ്വര്‍ഗ്ഗരാജ്യം  സൃഷ്ടിക്കുവാന്‍ , അഴിമതിയില്‍ മുങ്ങികുളിച്ച്  ഐക്യ ജനാധിപത്യ  മുന്നണി  അധികാരത്തില്‍ വരുന്നു . ഭരണത്തിനു  കുടപിടിക്കാന്‍  പെണ്‍വാണിഭക്കാരും   .ഇതാ വരുന്നു , സമത്വം , സാഹോദര്യം , സ്വാതന്ത്ര്യം  ( ആര്‍ക്കെല്ലാം  എന്നു കണ്ടേ അറിയണം എന്നു മാത്രം !!!)